വനിതാ മതിലിനെ പറ്റി എന്താടാ ആ പൊത്തകത്തില്‍ കൊടുക്കാത്തെ; ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പേജിൽ ട്രോളൻമാരുടെ സംഗമം

വനിതാ മതിലിനെ ട്രോളി നടൻ ഗിന്നസ് പക്രുവിന്റെ ഫേസ്ബുക് പേജിൽ ട്രോളന്മാരുടെ പൊങ്കാല. വനിതാ മതിലിന്റെ ഗിന്നസ് റെക്കോർഡ് ശെരിയാക്കി തരണമെന്നാണ് ട്രോളർമാരുടെ ആവശ്യം. പക്രുവിന് ഗിന്നസുമായുള്ള ബന്ധം ഉപയോഗിച്ച് വനിതാ മതിലിനുള്ള റെക്കോർഡ് ശെരിയാക്കി തരണമെന്നാണ് കമന്റുകൾ. റെക്കോർഡ് വാങ്ങി തന്നില്ലെങ്കിൽ പക്രുവിന്റെ സിനിമ ബഹിഷ്കരിക്കുമെന്ന് ഒരു വിഭാഗം. പക്രുവിന്റെ ഇടപെടലാണ് മതിലിന്റെ റെക്കോർഡ് നിഷേധിച്ചതെന്ന് മറ്റൊരു വിഭാഗം.

ട്രോളന്മാർ കളിയാക്കിയതാണോ അല്ലയോ എന്ന പേടിച്ച് ഗിന്നസിന്റെ വക്താവ് താനല്ല എന്ന് പറഞ്ഞ് പക്രുവും ഒരു കമന്റ് ഇട്ടിട്ടുണ്ട്. വനിതാ മതിൽ ഗിന്നസ് ബുക്കിൽ കയറുമെന്ന് എംഎം മണി അടക്കമുള്ള ഇടത് നേതാക്കൾ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഗിന്നസ് റെക്കോർഡ് നേടാത്തതിനെ തുടർന്നാണ് ഗിന്നസ് പക്രു എന്ന പേരിലെ ഗിന്നസ് ഉപയോഗിച്ച് ട്രോളന്മാരുടെ സർക്കാസം.

നേരത്തെ ശ്രീലങ്കൻ വനിതാ ശബരിമല ദർശനം നടത്തിയതിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റർ കുമാർ സംഗക്കാരയുടെ പേജും മലയാളികൾ സർക്കാസം കമന്റുകളാൽ നിറച്ചിരുന്നു. പേരിലെ ‘സംഗ’ എന്ന പ്രയോഗമാണ് അതിന് കാരണം.

ചില കമന്റുകൾ വായിക്കാം

പക്രു ചേട്ടാ, നമ്മടെ വനിതാ മതിലിന്റെ കാര്യം ഗിന്നസുകാരോട് ഒന്ന് പറയാമോ…? നിങ്ങള് വല്യ ദോസ്തുക്കള്‍ അല്ലേ…!

ഗിന്നസ് ബുക്കേ, നീ സംഘി ആണോടാ…?

ഞങ്ങളുടെ ഇരട്ട ചങ്കന്‍ സംഘടിപ്പിച്ച വനിതാ മതിലിനെ പറ്റി എന്താടാ ആ പൊത്തകത്തില്‍ കൊടുക്കാത്തെ…???

ഡാ… കള്ള ബൂര്‍ഷ്വാ… നിനക്ക് വച്ചിട്ടുണ്ട്…!

സാമ്രാജ്യത്വം തുലയട്ടേ…

ചേട്ടാ ഇങ്ങക്ക് പരിചയം ഉള്ളതല്ലേ ഈ ഗിന്നസ്,
നുമ്മള് കുടുംബശ്രീക്കാരേം, തൊഴിലുറപ്പ്കാരേം, എന്തിന് സ്കൂള്‍ പിള്ളേരെവരെ നിര്‍ബന്ധിച്ച് മതില് പണിത് പൊട്ടി….
ഇങ്ങളൊരു മലയാളി അല്ലേ,
ഞങ്ങടെ ചങ്കന് വേണ്ടി ഒരു ഗിന്നസ് ഒപ്പിച്ചൂടേ ഭായ്??
വിസ്പര്‍ വിജയന്‍ എന്ന് മാറ്റി ഗിന്നസ് വിജയന്‍ എന്ന് ആക്കാനാ


https://www.facebook.com/GuinnessPakruOnline/