തന്നെ ‘കൊള്ളക്കാരന്‍’ എന്ന് വിളിച്ച് അവഹേളിച്ച ഹെഡ്മാസ്റ്ററുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്;കൈയ്യടികളുമായി സോഷ്യൽ മീഡിയ

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെ കൊള്ളക്കാരന്‍ എന്ന് വിളിച്ച് അവഹേളിച്ച ഹെഡ്മാസ്റ്ററുടെ സസ്പെന്‍ഷന്‍ മുഖ്യമന്ത്രി തന്നെ പിന്‍വലിച്ചു. ജബല്‍പൂര്‍ സര്‍ക്കാര്‍ പ്രൈമറി സ്ക്കൂളിലെ ഹെഡ്മാസ്റ്ററാണ് മുഖ്യമന്ത്രിയെ അവഹേളിച്ച് വീഡിയോയിലൂടെ രംഗത്ത് വന്നിരുന്നത്. മുകേഷ് തിവാരി എന്ന ഹെഡ്മാസ്റ്ററുടെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ കണ്ട കോണ്‍ഗ്രസ് നേതാവാണ് പൊലീസിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജബല്‍പൂര്‍ കളക്ടര്‍ ഛവി ഭരദ്വാജ് ഹെഡ്മാസ്റ്ററെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സസ്പെന്‍ഡ് ചെയ്ത വാര്‍ത്തയറിഞ്ഞ മുഖ്യമന്ത്രി പിന്നീട് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവിടുകയായിരുന്നു. അദ്ദേഹം ഒരുപാട് കഷ്ടപ്പാട് സഹിച്ചായിരിക്കും ഇന്നീ നിലയില്‍ എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ ആശ്രയിച്ചായിരിക്കും ജീവിക്കുന്നത്. അത് കൊണ്ട് തന്നെ സസ്പെന്‍ഷന്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കും’; മുഖ്യമന്ത്രി കമല്‍ നാഥ് പറഞ്ഞു.

കടപ്പാട്