കാശ്മീര്‍ സ്‌ഫോടനം; മലയാളി മേജറും സൈനികനും മരണപ്പെട്ടു

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ മലയാളി മേജറും ഒരു സൈനികനും വീരമൃത്യു വരിച്ചു. നൗഷേറയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് സംഭവം. മേജര്‍ ശശിധരന്‍ വി.നായരാണ്(33) സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ നടന്ന സ്ഫോടനത്തില്‍ പരിക്കേറ്ര് ശശിധരന്‍ നായരെയും മറ്രൊരു ജവാനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് 3 ന് മണിയോടെയായിരുന്നു സംഭവം.

വെള്ളിയാഴ്ച നിയന്ത്രണരേഖയ്ക്കടുത്ത് ഭീകരര്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്. ശശിധരന്‍ നായര്‍ 11 വര്‍ഷമായി സൈന്യത്തിലുണ്ട്. നിയന്ത്രണരേഖയ്ക്കു സമീപമുളള പാതയിലായിരുന്നു സ്‌ഫോടനമെന്ന് സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.