പ്രണയത്തിന് മുന്നിൽ മരണം കീഴടങ്ങി; ആഗ്രഹിച്ച പ്രണയം നഷ്ട്ടപെടുമെന്നോർത്തപ്പോൾ കമിതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

ഹൈ​ദ​രാ​ബാ​ദ്: പ്രണയത്തിന് മുന്നിൽ മരണം കീഴടങ്ങി. ആഗ്രഹിച്ച പ്രണയം നഷ്ട്ടപെടുമെന്നോർത്തപ്പോൾ കമിതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തെ​ലു​ങ്കാ​ന​യി​ലെ വി​കാ​രാ​ബാ​ദി​ലാ​യി​രു​ന്നു സം​ഭ​വം. അ​താ​ലി സ്വ​ദേ​ശി​നി ര​ശ്മി​യും (19) കു​കി​ന്ദ ഗ്രാ​മ​ത്തി​ല്‍​നി​ന്നു​ള്ള ന​വാ​സു​മാ​ണ് (21) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അ​ക​ന്ന ബ​ന്ധു​ക്ക​ള്‍ കൂ​ടി​യാ​യ ക​മി​താ​ക്ക​ളെ ജീ​വി​ത​ത്തി​ല്‍ ഒ​ന്നി​ക്കാ​ന്‍ ബ​ന്ധു​ക്ക​ള്‍ അ​നു​വ​ദി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. ഇ​ല​ക്‌ട്രീ​ഷ​നാ​യ ന​വാ​സു​മാ​യി ര​ണ്ടു വ​ര്‍​ഷ​മാ​യി ര​ശ്മി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​രു​ടെ വി​വാ​ഹ​ത്തി​നു ബ​ന്ധു​ക്ക​ള്‍ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ന​വാ​സി​നെ മ​റ്റൊ​രു യു​വ​തി​യു​മാ​യി വി​വാ​ഹം ക​ഴി​പ്പി​ക്കാ​ന്‍‌ ബ​ന്ധു​ക്ക​ള്‍ ത​യ​റെ​ടു​ക്കു​ന്ന വി​വ​രം അ​റി​ഞ്ഞ് ര​ശ്മി വി​ഷം ക​ഴി​ച്ച്‌ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ഉ​ട​ന്‍ ത​ന്നെ ര​ശ്മി​യെ ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​വി​ടെ​യെ​ത്തി​യ ന​വാ​സ് ര​ശ്മി​യെ ക​ണ്ടു. മ​നോ​വി​ഷ​മ​ത്തി​ല്‍ ന​വാ​സും വി​ഷം​ക​ഴി​ച്ച്‌ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഇ​രു​വ​രെ​യും സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ​നി​ന്നും ക്രൊ​ഫോ​ര്‍​ഡ് മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തുടർന്ന് ഡോ​ക്ട​ര്‍ ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും വി​വാ​ഹം ന​ട​ത്താ​ന്‍ ഇ​രു​കു​ടും​ബ​ങ്ങ​ളും സ​മ്മ​തി​ക്കു​ക​യു​മാ​യി​രു​ന്നു. അങ്ങനെ പ്ര​ണ​യി​നി​ക​ളാ​യ യു​വാ​വും യു​വ​തി​യും ആ​ശു​പ​ത്രി​കി​ട​ക്ക​യി​ല്‍ വ​ര​ണമാ​ല്യം ചാ​ര്‍​ത്തി ഒ​ന്നാ​യി. ഇ​വി​ടു​ത്തെ ഡോ​ക്ട​റാ​ണ് ക​മി​താ​ക്ക​ളു​ടെ പ്ര​ണ​യ​സാ​ക്ഷാ​ത്കാ​ര​ത്തി​നു നി​മി​ത്ത​മാ​യ​ത്.