കുട്ടീഞ്ഞോയെ കൊടുത്ത് നെയ്മറെ തിരികെയെത്തിക്കാൻ ബാഴ്സ

കഴിഞ്ഞ ജനുവരി ട്രാന്‍സ്ഫറില്‍ ബാഴ്‌സലോണയിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍ താരം കുട്ടീഞ്ഞോയെ കൊടുത്ത് നെയ്മറിനെ തിരികെ എത്തിക്കാന്‍ ബാഴ്‌സലോണ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. 142 ദശലക്ഷം യൂറോ നല്‍കി ലിവര്‍പൂളില്‍ നിന്നും കാംപ്‌ന്യൂവിലെത്തിച്ച കുട്ടീഞ്ഞോയ്ക്ക് ഇതുവരെ ബാഴ്‌സ നിരയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ഇതനുസരിച്ചാണ് താരത്തിന് പകരം നെയ്മറിനെ വീണ്ടും തിരികെയെത്തിക്കാന്‍ ബാഴ്‌സലോണ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
222 ദശലക്ഷം യൂറോയ്ക്ക് പാരിസ് സെന്റ് ജെര്‍മനിലേക്ക് കൂടുമാറിയ നെയ്മറിനെ തിരിച്ചെത്തിക്കാന്‍ ബാഴ്‌സ ശ്രം നടത്തുന്നുണ്ടെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
റയല്‍ മാഡ്രിഡും നെയ്മറിനായി രംഗത്തുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.