ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ പ്രശ്നം ദൈവത്തിന്റെ പേരില്‍- പ്രകാശ് രാജ്

കോഴിക്കോട്: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ നടക്കുന്നത് ദൈവത്തിന്റെ പേരിലാണെന്ന് നടനും അക്ടിവിസ്റ്റുമായ പ്രകാശ് രാജ്.
ഒരു പ്രളയം കോരളത്തെ ഒന്നാക്കിയപ്പോള്‍ നിങ്ങള്‍ ശബരിമല വിഷയത്തില്‍ തമ്മിലടിക്കുകയാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി.
അതേസമയം കേരളത്തിലെ ജനങ്ങള്‍ നല്ലവരാണെന്ന തന്റെ അഭിപ്രായത്തില്‍ ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.