പ്രവാസികൾ ഒന്നടങ്കം പറയുന്നു,ഇതാ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി;പ്രതീക്ഷയാണ് രാഹുൽ

യുഎഇയുടെ മനം കവർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്ത് കഴിഞ്ഞ 4 വര്‍ഷമായി അസഹിഷ്ണുതയുടെ കാലമെന്ന് രാഹുല്‍ ഗാന്ധി ദുബായ് ഇന്റര്‍ നാഷണല്‍ ക്രിക്കററ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തോട് സംവദിക്കവെ പറഞ്ഞു. പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാന്‍ സാധിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തിനെ നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ച്‌ നില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒന്നിച്ച് കൂടിയത്.ദുബായ് വിമാനത്താവളത്തിൽ ഇറങ്ങിയത് മുതൽ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ രാഹുൽ ഗാന്ധിയുടെ പിന്നിലാണ്.

മന്‍ കി ബാത്’ പറയാനല്ല, ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനാണ് വന്നിരിക്കുന്നത് എന്ന് രാഹുല്‍ ദുബൈയില്‍ പറഞ്ഞു. ജബര്‍ അലി ലേബര്‍ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ രാഷ്ട്രീയ താല്‍പര്യത്തിനായി വിഭജിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് രാഹുല്‍ പറഞ്ഞു. മതം, ഭാഷ, സംസ്‌കാരം , സാമ്ബത്തിക നിലവാരം എന്നിങ്ങനെ പല പേരുകളിലാണ് രാജ്യത്ത് വിഭജിച്ച്‌ കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ജി.എസ.്ടിയും നോട്ടു നിരോധനവും രാജ്യത്തെ തകര്‍ത്തുവെന്നും തൊഴില്‍ രഹിതരായ യുവതയെയുമാണ് രാജ്യത്ത് കാണാന്‍ കഴിയുകയെന്നും രാഹുല്‍ പറഞ്ഞുയ രാജ്യത്തെ തൊഴിലില്ലായ്മ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രവാസികള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ കര്‍ഷകര്‍ക്ക് ഭാവിയെക്കുറിച്ച്‌ ആശങ്ക മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വീണ്ടുമൊരു ഹരിത വിപ്ലവത്തിന് സമയം ആയിരിക്കുന്നുവെന്നും സാങ്കേതിക വിദ്യ കൊണ്ടുള്ള സഹായം രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കാന്‍ പ്രവാസികള്‍ക്ക് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.

തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേട്ട രാഹുല്‍ ഗാന്ധി പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൊഴിലാളികള്‍ക്ക് ഒപ്പം എന്നും കോണ്‍ഗ്രസ് ഉണ്ടാകുമെന്നും തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി.

രണ്ട് ദിവസത്തെ യുഎഇ ദർശനത്തിന് ഇന്നലെയാണ് രാഹുൽ ദുബായ് അന്താരഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ആദ്യമായാണ് രാഹുൽ യുഎഇയിൽ ദർശനത്തിനെത്തുന്നത്.