ശബരിമല സ്ത്രീ പ്രവേശനം: നിലപാട് മാറ്റി രാഹുൽ ഗാന്ധി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുമ്പ് പറഞ്ഞ നിലപാടിൽ നിന്ന് മാറ്റമുണ്ടെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിലെ നേതാക്കളുമായി ചർച്ച ചെയ്തപ്പോഴാണ് വിഷയത്തിന്റെ സങ്കീർണത മനസിലാവുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് ഭാഗത്തും ന്യായമുണ്ടെന്നും സുപ്രീം കോടതി വിധി ചോദ്യം ചെയ്യുന്നില്ലെന്നും രാഹുൽ പറഞ്ഞു. നേരത്തെ ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് വ്യക്തിപരമായി താൻ അനുകൂലിക്കുന്നു എന്ന നിലപാടാണ് രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നത്.