ശബരിമലയിലെത്തിയ ബിജെപി കൗണ്‍സിലർ ഹരികുമാറിനെ കാട്ടുപന്നികള്‍ ആക്രമിച്ചു

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കര്‍മസമിതി നേതാവിനെ പമ്ബയില്‍ വെച്ച്‌ കാട്ടുപന്നികള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ബിജെപിയുടെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ ഹരികുമാറിനെയാണ് കാട്ടുപന്നികള്‍ ആക്രമിച്ചത്.

കാല്‍മുട്ടിന് ആഴത്തില്‍ പരിക്കേറ്റ ഹരികുമാറിന് ഇത്തവണ മലകയറാന്‍ കഴിയില്ല. പ്രാഥമിക ചികിത്സക്ക് ശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങി. പമ്ബയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഹരികുമാര്‍ ചികിത്സ നടത്തിയത്.