ഉത്തര്‍പ്രദേശില്‍ എസ്പി – ബിഎസ്പി സഖ്യം

ദില്ലി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ ബിഎസ്പി- എസ്പി സഖ്യം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവും. ഇരുവരും സംയുക്തമായി നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് മായാവതി സഖ്യം പ്രഖ്യാപിച്ചത്. സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് മായാവതി പറഞ്ഞു.

മായാവതിയും അഖിലേഷ് യാദവും കഴിഞ്ഞദിവസം നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മഹാസഖ്യ രൂപീകരണത്തിലും സീറ്റ് വിഭജനത്തിലും അന്തിമ തീരുമാനമായത്. കോണ്‍ഗ്രസിനെ സഖ്യത്തിന്റെ ഭാഗമാക്കില്ലെങ്കിലും സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുലിന്റെ മണ്ഡലമായ അമേഠിയിലും സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. എന്‍ഡിഎയുമായി ഇടഞ്ഞുനില്‍ക്കുന്ന ഘടകകക്ഷികള്‍ക്കായി മഹാസഖ്യം വാതില്‍ തുറന്നേക്കും. നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ മഹാസഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള സഖ്യമെന്ന് ഇരു നേതാക്കളും അവകാശപ്പെട്ടു.മോഡിയ്ക്കും അമിത് ഷായ്ക്കും ഇനി ഉറക്കം നഷ്ടമാകും. ഈ മഹാസഖ്യം രാഷ്ടീയ വിപ്ലവത്തിന് തുടക്കം കുറിയ്ക്കും”- മായാവതി പറഞ്ഞു.38 സീറ്റുകള്‍ വീതം ഇരുകക്ഷികളും മത്സരിയ്ക്കും.രണ്ട് സീറ്റ് ഘടക കക്ഷികളായ ചെറിയ പാര്‍ട്ടികള്‍ക്ക് നല്‍കും. സോണിയഗാന്ധി വിജയിച്ച റായ് ബരേലിയിലും രാഹുല്‍ ഗാന്ധി വിജയിച്ച അമേതിയിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും.