ത​ല​യി​ല്‍ കൂ​ടി ട്ര​ക്ക് ക​യ​റി​യി​റ​ങ്ങി​യി​ട്ടും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെട്ട് ബൈ​ക്ക് യാ​ത്രി​ക​ന്‍; സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലായി വീഡിയോ

ബൈക്ക് യാത്രക്കാർക്ക് ഹെൽമെറ്റ് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വ​ഴി​യി​ല്‍ കൂ​ടി പോ​കു​ന്ന ഒ​രു ട്ര​ക്കി​നെ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​റി​ക​ട​ക്കു​വാ​ന്‍ ശ്ര​മി​ക്കു​മ്ബോ​ഴാ​ണ് ​അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കു​റ​ച്ചു മു​ന്നി​ലേ​ക്കു പോ​യ ബൈ​ക്ക് റോ​ഡി​നു സ​മീ​പ​മു​ള്ള ന​ട​പ്പു​വ​ഴി​യി​ല്‍ ത​ട്ടി നി​ല​ത്തേ​ക്കു വീ​ണു. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹം വീ​ണ​ത് ട്ര​ക്കി​ന്‍റെ അ​ടി​യി​ലേ​ക്കാ​യി​രു​ന്നു. ഇ​യാ​ള്‍ നി​ല​ത്തു വീ​ണ​യു​ട​ന്‍ ത​ന്നെ ട്ര​ക്കി​ന്‍റെ പി​ന്‍ ച​ക്രം ത​ല​യി​ല്‍ കൂ​ടി ക​യ​റി​യി​റ​ങ്ങി. എ​ന്നാ​ല്‍ ഇ​യാ​ള്‍ അ​പ​ക​ട​ത്തി​ല്‍ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. ധ​രി​ച്ചി​രു​ന്ന ഹെ​ല്‍​മ​റ്റ് ആയിരുന്നു യുവാവിന്റെ ജീവൻ രക്ഷിച്ചത്.
പൊ​തു​ജ​ന സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ജ് തി​ല​ക് റൗ​ഷാ​നാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.