അ​ലോ​ക് വർമ്മ​യ്‌ക്കെതിരെ സി​.ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശുപാർശ

CBI Chief Alok Verma leavs the Home Ministry after a meeting in New Delhi on tuesday. The CBI chief works from the North Block every Tuesdays and Thursdays. Express Photo by Tashi Tobgyal 231018

ന്യൂ​ഡ​ല്‍​ഹി: സി.​ബി.​ഐ ത​ല​പ്പ​ത്തു​നി​ന്ന് സ​ര്‍​ക്കാ​ര്‍ തെ​റി​പ്പി​ച്ച​തി​നു പി​ന്നാ​ലെ അ​ലോ​ക് വർമ്മ​യ്‌ക്കെതിരെ സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​നും ശുപാർശ. കേ​ന്ദ്ര വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​നാ​ണ് സര്‍ക്കാരിന് ശുപാർശ ന​ല്‍​കി​യ​ത്. എന്നാൽ അ​സ്താ​ന​യെ സം​ര​ക്ഷി​ക്കാ​ന്‍ സി​.വി.​സി പ​ക്ഷം പി​ടി​ക്കു​ന്നു​വെ​ന്ന് അ​ലോ​ക് വർമ്മ​ ആ​രോ​പി​ച്ചു. അ​സ്താ​ന​യെ സം​ര​ക്ഷി​ക്കാ​ന്‍ സി​.വി.​സി നേ​രി​ല്‍ ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും വർമ്മ വ്യ​ക്ത​മാ​ക്കി.

സി​.ബി.​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തുനി​ന്ന് ഉ​ന്ന​താ​ധി​കാ​ര സ​മി​തി നീ​ക്കം ചെ​യ്ത​തു പെട്ടെന്നെടുത്ത ന​ട​പ​ടി​യാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി റി​ട്ട. ജ​സ്റ്റീ​സ് എ.​കെ. പട്നായിക് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.