ജലീലിന് രക്ഷയില്ല; മന്ത്രി കെ.ടി ജലീലിന്റെ ഭാര്യയുടെ നിയമന വിവാദത്തിൽ യൂത്ത് കോണ്‍ഗ്രസ് ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

മന്ത്രി കെ.ടി ജലീലിന്‍റെ ഭാര്യയെ സ്കൂള്‍ പ്രിന്‍സിപ്പില്‍ ആയി നിയമിച്ച നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിസില്‍ ബ്ലോവര്‍ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹരജി. നിയമനം ക്രമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.മന്ത്രി കെ.ടി ജലീലിന്‍റെ ഭാര്യ എന്‍.പി ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയര്‍ സെക്കന്‍ററി സ്കൂള്‍ ‍പ്രിന്‍സിപ്പലായി നിയമിച്ച ക്രമവിരുദ്ധമാണെന്ന ആരോപണം നേരത്തെ യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ഫാത്തിമക്കുട്ടിയെക്കേള്‍ സീനിയോരിറ്റിയുള്ള വി.കെ പ്രീതയെ മറികടന്നാണ് നിയമനമെന്നും അതിനായി മന്ത്രി പദവി ദുരുപയോഗിച്ചെന്നുമാണ് ആരോപണം. കോടതിയില്‍ നിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യൂത്ത് കോണ്‍ഗ്രസ്.

കടപ്പാട്