”കരീന നീന്തുന്നത് കണ്ടാണ് ഞാനൊരു പുരുഷനായത്” ;രൺവീറിന്റെ വിവാദ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം

കോഫി വിത്ത് കരണ്‍ ജോഹറിലെ സ്ത്രീ വിരുദ്ധ പരാമര്‍ശം ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹാര്‍ദിക്ക് പാണ്ഡ്യയുടെ കരിയറിൽ തന്നെ വലിയ വിവാദങ്ങൾക്കാണ് വഴി തെളിയിച്ചിട്ടുള്ളത്.ഉയത്തിന് പിന്നാലെ നടൻ രണ്‍വീര്‍ സിങിന്റെ മുന്‍ പരാമര്‍ശവും വിവാദമായിക്കൊണ്ടിരിക്കുകയാണ്. 2011 ല്‍ നടത്തിയ അഭിമുഖത്തിലാണ് കരീനാ കപൂര്‍, അനുഷ്‌ക ശര്‍മ്മ എന്നിവരെ പറ്റി രണ്‍വീര്‍ മോശം പരാമര്‍ശം നടത്തിയത്. നടി അനുഷ്‌കയോടൊപ്പമാണ് രണ്‍വീര്‍ അഭിമുഖത്തിന് എത്തിയത്.
‘കരീന നീന്തുന്നത് കണ്ട് കുട്ടിയായ ഞാന്‍ ഒരു പുരുഷനായി’ എന്ന പരാമര്‍ശമാണ് കരീനയ്ക്കെതിരെ നടത്തിയത്. . രണ്‍വീര്‍ സിംഗിന്റെ പരാമര്‍ശത്തില്‍ ദേഷ്യം വന്ന അനുഷ്‌ക നടനെ അടിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ‘എന്നോട് നിങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കരുതെന്ന്’ പറഞ്ഞാണ് അനുഷ്‌ക രണ്‍വീറിനെ അടിക്കുന്നത്.