‘ആലപ്പാട്ടെ സമരക്കാർ മലപ്പുറത്തുകാരല്ല,പ്രസ്‌താവന പിൻവലിച്ച് മന്ത്രി മാപ്പു പറണം’ – ചെന്നിത്തല

ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ സമരം ചെയ്യുന്നവർ മലപ്പുറത്തുകാരല്ലെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല . പ്രസ്‌താവന പിൻവലിച്ച് മന്ത്രി ഇ .പി.ജയരാജൻ മാപ്പ് പറയണം . സമരം ന്യായമാണ് . സമരക്കാരെ സർക്കാർ ചർച്ചയ്ക്ക് വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു .ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരത്തെ തള്ളി വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു‍.

ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുള്ളവരെന്നായിരുന്നു ജയരാജന്റെ നിലപാട്. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല, സൂനാമിയാണെന്നും വ്യവസായമന്ത്രി പറഞ്ഞു.ആലപ്പാട് ഖനനം നിയമപരമെന്നും നിര്‍ത്തിവയ്ക്കില്ലെന്നും വ്യക്തമാക്കി ഐ.ആര്‍.ഇ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മാത്രമല്ല കെ.എം.എം.എല്‍.എം.ഡി അന്വേഷിക്കുകയും ചെയ്തെന്നും മന്ത്രി വ്യക്തമാക്കി. ഇ.പിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.