മുഖ്യമന്ത്രിക്കെതിരെ മോശമായ രീതിയിൽ ഫേസ്ബുക്ക് പോസ്റ്റ്; രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരണം ആഗ്രഹിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ട് ബി ജെ പി പ്രവര്‍ത്തകരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ കരസേനയില്‍ ജോലിയുള്ള കരിമുളയ്ക്കല്‍ വടക്ക് വല്ല്യയ്യത്ത് അംബുജാക്ഷന്‍ (47), ചരുവയ്യത്ത് കിഴക്കേതില്‍ അനില്‍ (38) എന്നിവരെയാണ് നൂറനാട് എസ് ഐ വി ബിജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വര്‍ഗ്ഗീയത ചുവയുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടത്താറുള്ള ഇവര്‍ കഴിഞ്ഞ ദിവസങ്ങളിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ മോശമായ രീതിയിൽ പോസ്റ്റിട്ടത്. സി പി എം ചാരുംമുട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്‍റെ രേഖാമൂലമുള്ള പരാതിയിലാണ് കേസെടുത്തത്.