പൊതുപ്രവർത്തകൻ നൗഷാദ് കന്യപ്പാടിക്ക് രാഹുൽ ഗാന്ധിയുടെ അംഗീകാരം

ദുബായ് : കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎഇ പര്യടനം ആരംഭിച്ചത് മുതൽ ആത്മാർത്ഥമായ സേവനം ചെയ്യുകയും സോഷ്യൽമീഡിയ രംഗത്തും മറ്റും സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെച്ച ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറിയും കാസർഗോഡ് ജില്ലയിലെ പ്രവാസി നേതാവുമായ നൗഷാദ് കന്യപാടിയെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫ് അലിയുടെ സാന്നിദ്യത്തിൽ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചായിരുന്നു ചടങ്ങ്.