പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍

ബീഹാര്‍: ബിഹാറിലെ ഗയയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍. പതിനാറുകാരിയുടെ മൃതദേഹം വീടിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ഗയയില്‍ നിന്ന് തന്നെ മറ്റൊരു പതിനാറുകാരിയുടെ മൃതദേഹം തലവെട്ടിയ നിലയില്‍ കണ്ടെത്തിയത് ഏതാനും ദിവസം മുന്‍പാണ്. മുഖത്ത് ആസിഡ് ഒഴിച്ച്‌ വികൃതമാക്കിയും ആഴത്തില്‍ മുറിവേറ്റ നിലയിലുമായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. ഈ സംഭവത്തിന് ശേഷം ദിവസങ്ങള്‍ മാത്രം കഴിയുമ്പോഴായിരുന്നു സമപ്രായക്കാരിയായ മറ്റൊരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് തെളിവുകളെടുത്തെന്നും കുറ്റവാളിയെ എത്രയും വേഗം പിടികൂടുമെന്നും മഗധ റെയിഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ വിനയ്കുമാര്‍ അറിയിച്ചു. സംഭവത്തെതുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം പ്രകടനവും പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.