യുഎഇയുടെ ഹൃദയം കവർന്നെടുത്ത് രാഹുൽ ഗാന്ധി മടങ്ങി

യുഎഇയുടെ ഹൃദയം കവർന്നെടുത്ത് രാഹുൽ ഗാന്ധി മടങ്ങി.മൂന്ന് ദിവസത്തെ ഹൃസ്വ സന്ദർശനത്തിനായി യുഎഇയിലെത്തിയ രാഹുൽ ഗാന്ധി അക്ഷരാർത്ഥത്തിൽ ജനമനസ്സുകളിൽ കുടിയേറുകയായിരുന്നു.മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ജനപിന്തുണയും സഹകരണവുമായിരുന്നു ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ചത്.
രാവിലെ ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഹുല്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്.രാവിലെ ഷാർജ ഭരണാധികാരിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. ഭരണാധികാരി ശൈഖ് സുൽത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി, കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും രാഹുലിനെ സ്വീകരിച്ചു. ശൈഖ് സുൽത്താൻ തന്‍റെ ചരിത്ര പുസ്തകങ്ങൾ സമ്മാനിച്ചാണ് രാഹുലിനെ യാത്രയാക്കിയത്.
ഷാർജ സർക്കാരിന്‍റെ സാമ്പത്തിക ഉപദേഷ്ടാവും മലയാളിയുമായ യു. സെയ്ദ് മുഹമ്മദ്, ഡോ. സാം പിത്രോഡ, ഹിമാൻഷു വ്യാസ് തുടങ്ങിവരും സംബന്ധിച്ചു.