പൊന്നാനിയിൽ ഇ ടിയെത്തന്നെ വീണ്ടും മത്സരിപ്പിക്കാൻ ലീഗ്

മുസ്‍ലിം ലീഗിന്റെ അഭിമാന തട്ടകമായ പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനുള്ള ആലോചനയിൽ ലീഗ്. സംവരണ ബില്ലിലടക്കം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്‍റില്‍ സ്വീകരിച്ച നിലപാട് സമസ്ത ഉള്‍പ്പെടെയുള്ള സമുദായ സംഘടനകള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനാക്കിയതാണ് ഇ.ടിയെത്തന്നെ വീണ്ടും പാര്‍ലമെന്റിലേക്കയക്കണമെന്ന നിലപാടിലേക്ക് ലീഗിനെ നയിക്കുന്നത്.