ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താലിക്കെട്ടിയ ഭാര്യ ഒളിച്ചോടി; ദുബായില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മലയാളി

ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താലിക്കെട്ടിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്. ദുബായില്‍ വിജേഷ് എന്ന യുവാവാണ് ഭാര്യയുടെ ഒളിച്ചോട്ടം സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്. വിവാഹം കഴിഞ്ഞ് നാലുമാസങ്ങൾ പിന്നിട്ടപ്പോൾ ഭാര്യയെ കാണാതായി. ദുഃഖിതനായ വിജേഷും കുടുംബവും ഭാര്യയെ കണ്ടെത്താൻ ശ്രമങ്ങൾ തുടരുമ്പോഴാണ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയ വിവരം അറിയുന്നത്. ഭാര്യ ഒളിച്ചോടി പോയതിന്റെ സങ്കടം തീർക്കാൻ വിജേഷും പ്രവാസികളായ സുഹൃത്തുക്കളും ചേർന്ന് കേക്കു മുറിച്ചാണ് ഈ സംഭവത്തെ നേരിട്ടത്.

വിജേഷിന്‍റെ സഹോദരിയെയാണ് ഒളിച്ചോടിയ യുവതി തന്‍റെ വിവാഹം കഴിഞ്ഞതായി അറിയിച്ചത്. ഇതിന്‍റെ ചിത്രങ്ങളും അയച്ചു കൊടുത്തു. ഇതോടെ സുഹൃത്തുക്കളെയെല്ലാം വിളിച്ച് കൂട്ടി യുവാവ് കേക്ക് മുറിച്ചുള്ള ആഘോഷം സംഘടിപ്പിക്കുകയായിരുന്നു. ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളും സജീവമായി. പെൺകുട്ടിയെ അധിക്ഷേപിച്ച് ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. എന്നാൽ വിജേഷിന്റെ ആഘോഷം അതിരു കടന്നതാണെന്നും കടുത്ത സ്ത്രീവിരുദ്ധതയാണ് ഇത്തരം ആഘോഷങ്ങൾക്ക് പിന്നിലുളളതെന്നും വാദിച്ച് സമൂഹമാധ്യമങ്ങളിൽ മറ്റൊരു വിഭാഗവും രംഗത്തുണ്ട്.

*ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താലികെട്ടിയ ഭാര്യ നാലു മാസത്തിനു ശേഷം മറ്റൊരു കാമുകനൊപ്പം പോയി; ഭര്‍ത്താവ് ഗള്‍ഫില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു*

Orange Media Entertainment ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜನವರಿ 14, 2019