കോൺസ്റ്റന്റൈനെ റാഞ്ചനൊരുങ്ങി ഇന്ത്യൻ ക്ലബുകൾ

ഏഷ്യ കപ്പിലെ ഇന്ത്യയുടെ തോൽവിയെത്തുടർന്ന് രാജി വെച്ച സ്റ്റീഫൻ കോൺസ്റ്റന്റൈനെ പരിശീലകനാക്കാൻ ഇന്ത്യൻ ക്ലബുകൾ. ഐ ലീഗ് ക്ലബുകളായ ഐസ്‌വാൾ, ലജോങ് എന്നീ ടീമുകളാണ് പ്രധാനമായും കോൺസ്റ്റനൈനെ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ ഉടൻ ഉണ്ടായേക്കും.

കഴിഞ്ഞ ദിവസമാണ് കോൺസ്റ്ററ്റയ്ൻ രാജി വെച്ചത്. കോൺസ്റ്ററ്റൈന്റെ ശൈലികൾക്ക് നേരെ പ്രതിഷേധം ഉയർന്നിരുനെങ്കിലും ഇന്ത്യയെ മികച്ച നിലയിലേക്കെത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.