ചോരക്കുഞ്ഞിനെ വഴിയിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ ചോരകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ കുറിച്ച്‌ ഒരു യുവാവ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടോതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. ശാസ്താംകോട്ട ജംഗ്ഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന രതീഷ് കൃഷ്ണനാണ് ചോര കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

രതീഷും അനിയനും കൂടി രാത്രി കട അടച്ച്‌ വീട്ടിലേക്ക് വരുമ്പോഴാണ് ശാസ്താംകോട്ട ജംഗ്ഷനില്‍ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. ഇരുവരും ശബ്ദകേട്ട സ്ഥലത്തെത്തിയപ്പോള്‍ ഒരു കൂട്ടം തെരുവ്! നായിക്കളാല്‍ ചുറ്റപ്പെട്ട നിലയിലായിരുന്നു കുട്ടി കിടന്നിരുന്നത്. പിന്നീട് നായ്ക്കളെ ഓടിച്ചുവിട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. തീഷ് പൊലീസിനെ വിളിച്ച്‌ കുട്ടിയേ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് പ്രഥമശുശ്രൂഷകള്‍ നല്‍കുകയും കുഞ്ഞിനെ കൊല്ലം അമ്മ തോട്ടിലിലേക്ക് മാറ്റുകയും ചെയ്തു.