കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ വിധി സ്വാഗതാർഹം- ഇബ്രാഹിം എളേറ്റിൽ

കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് ദുബായ് കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ടും കൊടുവള്ളി മണ്ഡലം മുസ്‌ലിം ലീഗ് മണ്ഡലം ട്രഷററുമായ ഇബ്രാഹിം എളേറ്റിൽ. കുടുംബ യോഗങ്ങളിലും മറ്റും അപകീർത്തി പരമായ വീഡിയോ പ്രദർശിപ്പിച്ചു വ്യക്തിഹത്യ നടത്തി ഭൂരിപക്ഷം വോട്ടര്മാരെയും തെറ്റിദ്ധരിപ്പിച്ച് നേടിയ വിജയം റദ്ദാക്കിയ വിധി നിയമ വാഴ്ചയുടെ പൂർണമായ ഉയർത്തിപ്പിടിക്കുന്നതാണെന്നും ഇബ്രാഹിം എളേറ്റിൽ പറഞ്ഞു. മറ്റു പാർട്ടികളിൽ നിന്നും ഒഴിവാക്കുന്നവരെ ഏറ്റെടുത്ത് സാമ്പത്തിക ശക്തികളെ കൂട്ട പിടിച്ച് മുന്നോട്ട് കൊണ്ട് പോവുന്ന ഇടതുപക്ഷ സമീപനത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ കോടതി വിധി എന്നും ഇബ്രാഹിം എളേറ്റിൽ കൂട്ടിച്ചേർത്തു.