കാരാട്ട് റസാഖ് വിഷയത്തിൽ എന്ത് തീരുമാനമെടുക്കും..?പ്രതികരണവുമായി സ്‌പീക്കർ

കെ.എം.ഷാജിയെ അയോഗ്യനാക്കിയപ്പോള്‍ സ്വീകരിച്ച അതേ നിലപാട് തന്നെ കാരാട്ട് റസാഖിന്റെ കാര്യത്തിലും എടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനുള്ള സമയം കൊടുത്തതുകൊണ്ട് ആ ഒരു മാസത്തിനുള്ളില്‍ അപ്പീലിന്റെ ഭാഗമായിട്ട് സ്റ്റേ കിട്ടിയിട്ടില്ലെങ്കില്‍ കെ.എം. ഷാജിയെ അയോഗ്യനാക്കിയപ്പോള്‍ സ്വീകരിച്ച അതേ നിലപാട് തന്നെ കാരാട്ട് റസാഖനെതിരെയും ഇതേ നടപടികള്‍ തന്നെയായിരിക്കും സംഭവിക്കുകയെന്നും സ്പീക്കര്‍ പറഞ്ഞു.