ടാര്‍ഗറ്റ് കൈവരിക്കാൻ സാധിച്ചില്ല; സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാരെ നടുറോഡില്‍ മുട്ടിലിഴയിച്ചു; കമ്പനി പൂട്ടിച്ച് അധികൃതര്‍

കമ്പനി നിര്‍ദേശിച്ച നിശ്ചിത ടാര്‍ഗറ്റ് കൈവരിക്കാന്‍ സാധിക്കാത്ത ജീവനക്കാര്‍ക്ക് ശിക്ഷ നല്‍കിയ കമ്പനി പൂട്ടി. സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാരെ നടുറോഡില്‍ മുട്ടില്‍ ഇഴയിച്ചായിരുന്നു കമ്പനിയുടെ ശിക്ഷ. വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാത്തവര്‍ക്കായിരുന്നു കമ്പനിയുടെ ശിക്ഷ. വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

കമ്പനി പതാക പിടിച്ച്‌ മുന്‍പില്‍ പോകുന്ന ആളുടെ പിന്നാലെ റോഡിലൂടെ മുട്ടില്‍ ഇഴയുന്ന ജീവനക്കാരെയാണ് വീഡിയോയിൽ കാണുന്നത്. കമ്പനി നടപടിയെക്കുറിച്ച്‌ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു ശിക്ഷാ നടപടി അവസാനിപ്പിച്ചത്. ശിക്ഷാ നടപടിയില്‍ വഴിയാത്രക്കാര്‍ സ്തബ്ദരായി നില്‍ക്കുന്ന കാഴ്ചയും വീഡിയോയില്‍ കാണാന്‍ സാധിക്കും.

ചൈനീസ് കമ്പനികളില്‍ ഇതാദ്യമല്ല ഇത്തരം വിചിത്രമായ ശിക്ഷാരീതികള്‍ നടപ്പാക്കുന്നത്. മോശം പ്രകടനം കാഴ്ചവച്ച ജീവനക്കാരുടെ കരണത്തടിക്കുന്ന വിഡിയോ കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. മോശം പ്രകടനം കാഴ്ചവെച്ച ജീവനക്കാരെ ചാട്ടകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ ഇതിന് മുമ്ബ് വൈറലായിരുന്നു.