കർണ്ണാടകയിൽ എംഎൽഎമ്മാരെ ഒപ്പം നിർത്തി കോൺഗ്രസ്സ്; തോൽവി സമ്മതിച്ച് ബിജെപി

രാഷ്ട്രീയ പ്രതിസന്ധിയുണ്ടായിരുന്ന കർണ്ണാടകയിൽ സ്ഥിതി പഴയ പടിയാവുന്നു.ഇന്ന് നടന്ന കോൺഗ്രസ്സ് എംഎൽഎമാരുടെ സമ്മേളനത്തിൽ എമ്പതിൽ 76 എംഎൽഎമാരും പങ്കെടുത്തു.ആരോഗ്യകാരണമാണ് പങ്കെടുക്കാത്തതെന്ന് രണ്ട് എംഎല്‍എമാര്‍ വരാതിരുന്നതിന് കാരണം ബോധിപ്പിച്ചിട്ടുണ്ട്. ഉമേഷ് യാദവും ബി നാഗേന്ദ്രയുമാണ് കാരണം ബോധിപ്പിച്ചത്. എന്നാല്‍ മുന്‍ മന്ത്രിയായിരുന്ന രമേഷ് ജര്‍ക്കിഹോളിയും മഹേഷ് കുമത്തള്ളിയും വിട്ടുനില്‍ക്കുകയാണ്. വരാത്തതെന്തെന്ന കാരണവും ബോധിപ്പിച്ചിട്ടില്ല. ആകെ 75 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. 80 അംഗങ്ങളാണ് കോണ്‍ഗ്രസിന് കര്‍ണാടക നിയമസഭയിലുള്ള അംഗബലം. ഒരാള്‍ സ്പീക്കറായതിനാല്‍ ആകെ ഫലത്തില്‍ 79 പേര്‍. 75 പേരെ യോഗത്തിനെത്തിക്കാന്‍ കഴിഞ്ഞതോടെ സര്‍ക്കാര്‍ താഴെ വീഴില്ലെന്ന ആശ്വാസത്തിലാണ് കോണ്‍ഗ്രസ്