വിവാഹച്ചടങ്ങിനിടെ വധുവിന് നേരെ വെടിവച്ചു

ന്യൂഡെല്‍ഹി: വിവാഹച്ചടങ്ങിനിടെ വധുവിന് നേരെ അപരിചിതന്‍ വെടിവച്ചു . കാലിന് വെടിയേറ്റ യുവതി പ്രാഥമിക ചികിത്സ നേടിയതിന് ശേഷം വിവാഹിതയായി. ഡല്‍ഹിയിലെ ശഖര്‍പൂരില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. വിവാഹച്ചടങ്ങുകള്‍ക്കായി വരന്റെയൊപ്പം വേദിയിലെത്തിയ വധുവിന് നേരെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അപരിചിതന്‍ വെടി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ തേടിയശേഷം ഇരുവരും വിവാഹിതരായി. അതേസമയം, അക്രമി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രതിക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി.