ശബരിമല ദര്‍ശനം; ബിന്ദുവും കനക ദുര്‍ഗയും സമര്‍പ്പിച്ച റിട്ട് ഹര്‍ജി വിധി ഇങ്ങനെ


പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭീഷണി നേരിടുന്ന കനകദുര്‍ഗയ്ക്കും ബിന്ദുവിനും പൊലീസ് സുരക്ഷ നല്‍കണമെന്ന് കോടതി. സുരക്ഷ ഉറപ്പു വരുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ അത് ചെയ്യണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ബി​ന്ദു​വി​നും ക​ന​ക ദു​ര്‍​ഗ​യ്ക്കും ഉ​ള്‍​പ്പെ​ടെ 51 യു​വ​തി​ക​ള്‍​ക്ക് സു​ര​ക്ഷ ന​ല്‍​കു​ന്നു​ണ്ടെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കോ​ട​തി അ​റി​യി​ച്ചു. ഇ​വ​ര്‍​ക്കു​ള്ള സു​ര​ക്ഷ തു​ട​രാ​നും കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മു​ഴു​വ​ന്‍​സ​മ​യ സു​ര​ക്ഷ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ന​ക ദു​ര്‍​ഗ​യും ബി​ന്ദു​വും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും ഇ​രു​വ​രും കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജ​യ്സിം​ഗ് ആ​ണ് ഇ​രു​വ​ര്‍​ക്കും വേ​ണ്ടി ഹാ​ജ​രാ​യ​ത്.