ശബരിമലയിൽ ദർശനം നടത്തിയെന്ന് 48 വയസ്സുകാരി

ശബരിമലയിൽ ദർശനം നടത്തിയെന്ന് 48 വയസ്സുകാരി . വെല്ലൂർ സ്വദേശിനി ശാന്തിയാണ് ദർശനം നടത്തിയതായി അവകാശമുന്നയിച്ചത്. ശബരിമലയിൽ ദർശനം നടത്തിയ 51 യുവതികളുടെ പട്ടികയിൽ 12 മതാണ് ശാന്തിയുടെ പേരുള്ളത്. തിരിച്ചറിയൽ രേഖയിലും ഇവർക്ക് 48 വയസ്സാണെന്നാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് താൻ ദർശനം നടത്തിയതെന്ന് ശാന്തി പറഞ്ഞു. 52 അംഗ സംഗത്തോടൊപ്പമായിരുന്നു യാത്രയെന്നും ഭർത്താവ് നാഗപ്പനും കൂടെ ഉണ്ടായിരുന്നവെന്ന് ശാന്തി പറഞ്ഞു.