അൽ അൻസാരി ഡ്രീം ഹോം എക്സ്ചേഞ്ച് ഗ്രാൻഡ് പ്രൈസ് മലയാളിക്ക്

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ അൻസാരി എക്‌സ്ചേഞ്ചിന്റെ 2018 വിന്റർ പ്രമോഷൻ ഡ്രീം ഹോമിന്റെ വിജയിയായി കൊല്ലം സ്വദേശി ഡോൺസൺ മൈക്കിളിനെ തിരഞ്ഞെടുത്തു.കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ലൈവ് ആയി നടന്ന നറുക്കെടുപ്പിൽ അൽ അൻസാരി എക്‌സ്ചേഞ്ചിന്റെ സീനിയർ ഒഫീഷ്യലുകളും മാനേജർമാരും ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്സിന്റെ പ്രതിനിധികളും പങ്കെടുത്തു.2018 നവമ്പർ 1 മുതൽ ഡിസംബർ 31 വരെ നടന്ന ഈ ക്യാമ്പയിനിൽ 4 ലക്ഷം ദിർഹംസിന്റെ (ഏകദേശം 77 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനത്തുകയാണ് ഡോൺസണെ തേടിയെത്തിയത്.നാട്ടിലേക്ക് 265 ദിർഹംസ് അൽ അൻസാരി എക്‌സ്ചേഞ്ചിന്റെ ഷാർജ ക്ലോക്ക് ടവർ ബ്രാഞ്ചിൽ നിന്നും അയച്ചതിലാണ് സമ്മാനം നേടിയത്.നേരത്തെ ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹിറ അലി 1 കിലോ സ്വർണ്ണം സ്വന്തമാക്കിയിരുന്നു.ഇതിന് പുറമെ കാമ്പയ്ൻ സമയത്ത് നടക്കുന്ന ആഴ്ചതോറുമുള്ള നറുക്കെടുപ്പിൽ 80000 ദിർഹംസ് വിവിധ വ്യക്തികൾ സ്വന്തമാക്കി.ഉപഭോതാക്കളുടെ സ്വപ്നം സാധ്യമാക്കുന്നത് വഴി ഞങ്ങൾക്ക് അവരോടുള്ള കടപ്പാട് ഈ വിന്റർ ഈ വിന്റർ പ്രൊമോഷനിലൂടെ സാധ്യമായെന്ന് അൽ അൻസാരി ഡെപ്യൂട്ടി ജനറൽ മാനേജർ മുഹമ്മ്ദ് ബിതർ പറഞ്ഞു. ഡ്രീം ഹോം വിജയിയായ ഡോൺസണെയും മറ്റു വിജയികളെയും അഭിനന്ദിക്കുന്നതിനോടൊപ്പം ഭാവിയിൽ ഇതുപോലെ മറ്റു സർവീസുകളും റീവാർഡുകളും ഉപഭോക്താക്കൾക്കായി ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്റെയും എന്റെ കുടുംബത്തിന്റെയും സ്വപനമാണ് ഇപ്പോൾ ഇതിലൂടെ സാധ്യമായിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് നാട്ടിൽ ഒരു വീട് ഉണ്ടാക്കണമെന്നും ഡ്രീം ഹോം വിജയിയായ ഡോൺസൺ പറഞ്ഞു.