ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടിംഗ് മെഷീനുകളില്‍ നടന്ന തിരിമറികളെക്കുറിച്ച്‌ വെളിപ്പെടുത്താനിരിക്കെ; യുഎസ് ഹാക്കർ

പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നടന്ന തിരിമറികളെക്കുറിച്ച്‌ വെളിപ്പെടുത്താനിരിക്കെയാണ് യു.എസ് ഹാക്കറായ സയ്ദ് ഷുജ. ഇ.വി.എമ്മുകളില്‍ നടന്ന തട്ടിപ്പിനെ കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്യാനിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ്. ഇ.വി.എമ്മുകളില്‍ ഉപയോഗിക്കുന്ന കേബിളുകള്‍ ആരാണ് നിര്‍മ്മിക്കുന്നതിന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് അതിനായി കാത്തിരിക്കുകയായിരുന്നു അവര്‍. എന്നാല്‍ അതിനു മുന്‍പ് അവര്‍ കൊല്ലപ്പെട്ടു’ സയ്ദ് പറയുന്നു. മറ്റൊരു അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനോട് ഈ കാര്യങ്ങള്‍ താന്‍ പറഞ്ഞിരുന്നതായും അയാള്‍ ഒന്നും ചെയ്തില്ലെന്നും സയ്ദ് കുറ്റപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പുകളില്‍ നടന്ന ഇ.വി.എം. ഹാക്കിങ്ങുകളെ കുറിച്ച്‌ അറിയാമായിരുന്നതിനാലാണ് മുതിര്‍ന്ന ബി.ജെ.പി. നേതാവായ ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ഷുജ നടത്തി. ഇ.വി.എമ്മുകളില്‍ നടത്തുന്ന തട്ടിപ്പ് പരസ്യമാക്കാനിരിക്കുകയായിരുന്നു മുണ്ടെ. 2014ലെ മോദി മന്ത്രിസഭയില്‍ അംഗമായിരുന്നു മുണ്ടെ. തെരഞ്ഞെടുപ്പിന്റെ ഫലം വന്നു ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുണ്ടെ കൊല്ലപ്പെടുകയായിരുന്നു.

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ ആകുമെന്ന് പറഞ്ഞുകൊണ്ട് ഡെമോണ്‍സ്റ്റര്‍ഷന്‍ നടത്തി അത് കാണികളെ ലൈവായി ബോധ്യപ്പെടുത്തുകയായിരുന്നു ഹാക്കറും സൈബര്‍ വിദഗ്ധനുമായ സയ്ദ്. യു.പി , ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലും തിരിമറി നടന്നുവെന്നും ദല്‍ഹി തെരഞ്ഞെടുപ്പിനിടെ ഹാക്കിങ് നിര്‍ത്തിയതിനാലാണ് ആം ആദ്മി പാര്‍ട്ടി ജയിച്ചതെന്നും ഷുജ പറയുന്നു.