വീണ്ടും വെള്ളം കുടിപ്പിച്ച്‌ പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ;മലയാള പരിഭാഷ കണ്ട് ചിരി നിർത്താനാകാതെ താരം

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയുന്ന, മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമാണ്‌ ലൂ​സി​ഫര്‍ . ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.ചിത്രം പൂര്‍ത്തിയായ വിവരം പൃഥി സോഷ്യല്‍മീഡിയിൽ പങ്കുവെയ്ക്കുകയും ചെയ്തു.

പുലര്‍ച്ചെ നാലരയോടെ കവരത്തിയില്‍ നിന്നും അവസാന ഷോട്ട് ചിത്രീകരിച്ചതോടെ ലൂസിഫറിന് പാക്കപ്പ് പറഞ്ഞുവെന്നായിരുന്നു ട്വീറ്റിലെ ഉള്ളടക്കം.ഭംഗിയുള്ള വാക്കുകളില്‍ അത് പൃഥ്വി പതിവ് പോലെ അവതരിപ്പിച്ചപ്പോള്‍ പതിവ് പോലെ ആരാധകര്‍ വാ പൊളിച്ചു, എന്താണ് സംഭവമെന്ന രീതിയില്‍. പിന്നീട് ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ രസകരമായ കമന്റുകളാണ് നിറഞ്ഞത്.പൃ​ഥ്വി​യു​ടെ വാ​ക്കു​ക​ളെ പ്ര​വീ​ണ്‍ എ​ന്ന​യാ​ള്‍ വാ​യി​ച്ച്‌ മ​ന​സി​ലാ​ക്കി​ മലയാള പ്രതിഭാഷ നൽകിയത് ഇങ്ങനെ :

“ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ല​ര​ക്ക് പു​റ​ങ്ക​ട​ലി​ല്‍ നി​ന്നും കി​ഴ​ക്ക് ഭാ​ഗ​ത്ത് നി​ന്നാ​യി കി​ട്ടി​യ ജ​ട്ടി​യു​മാ​യി ല​ക്ഷ​ദ്വീ​പി​ലെ ക​വ​ര​ത്തി ദ്വീ​പി​ലെ​ത്തി, ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും കൂ​ടെ ലൂ​സി​ഫ​റെ വെ​ടി​വെ​ച്ചു കൊ​ന്നു കാ​നി​ലാ​ക്കി. അ​തെ ന​ല്ലോ​ണം കെ​ട്ടി​ത്ത​ന്നെ’. ഏ​റെ ചി​രി​യു​ണ​ര്‍​ത്തി​യ ഈ ​ക​മ​ന്‍റി​ന്‍റെ സ്ക്രീ​ന്‍ ഷോ​ട്ട് പൃ​ഥ്വി​രാ​ജും ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

https://twitter.com/PrithviOfficial/status/1087249489851760640/photo/1