സ്വർണ്ണത്തെ സ്‌നേഹിച്ച ഭാര്യ മരിച്ചപ്പോള്‍ ഓര്‍മ്മയ്ക്കായി സ്‌കൂട്ടറില്‍ രണ്ടുലക്ഷം രൂപയുടെ സ്വർണ്ണം പൂശി ഭർത്താവ്

മരിച്ചുപോയ ഭാര്യയുടെ ഓർമ്മയ്ക്ക് പുതുതായി വാങ്ങിയ സ്‌ക്കൂട്ടറില്‍ സ്വർണ്ണം പൂശിഇന്‍ഡോര്‍ സ്വദേശി . മാന്‍സിങ് ആണ് ഭാര്യയുടെ സ്‌നേഹം പുറം ലോകത്തെ വ്യത്യസ്‌തമായ രീതിയിൽ അറിയിച്ചത് ഏകദേശം അറുപതിനായിരത്തോളം വിലയുള്ള സ്‌കൂട്ടറില്‍ രണ്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് അദ്ദേഹം സ്വർണ്ണം പൂശിയത്.പുത്തന്‍ മാസ്ട്രോയുടെ സ്‌കൂട്ടര്‍ വാങ്ങി പിച്ചളയില്‍ സ്വർണ്ണം ഡിസൈന്‍ ചെയ്യിപ്പിക്കുകയായിരുന്നു.

സ്‌കൂട്ടര്‍ ഇപ്പോഴുള്ള രൂപത്തിലെത്താന്‍ ഏകദേശം മൂന്നു മാസത്തോളം എടുത്തു. രണ്ടു ലക്ഷം രൂപയാണ് സ്വർണ്ണം പൂശാന്‍ മാന്‍സിങ്ങിന് ചെലവായത്. ഭാര്യയ്ക്ക് സ്വര്‍ണ്ണത്തോട് ഭ്രമമായിരുന്നുവെന്നും അതുകൊണ്ടാണ് മരണശേഷം സ്വർണ്ണം പൂശിയ സ്‌കൂട്ടര്‍ നിര്‍മ്മിച്ചതെന്നും മാന്‍സിങ് പറയുന്നു.
സ്‌കൂട്ടറിന്റെ പുറകിലെ ഗ്രാബ് റെയില്‍, മഗ്ഡാര്‍ഡ് ഫെയറിങ്ങ്, ഫ്ലോര്‍, മുന്‍ മഡ്ഗാര്‍ഡ് തുടങ്ങി സ്‌കൂട്ടറിന്റെ പ്രധാന ഭാഗങ്ങളെല്ലാം സ്വര്‍ണ നിറത്തിലാണ്. ആദ്യമൊക്കെ ആളുകള്‍ തനിക്ക് മാനസിക രോഗമാണെന്ന് പറഞ്ഞിരുന്നുവെന്നും എന്നാലിപ്പോള്‍ സ്‌കൂട്ടര്‍ കാണാനായി നിരവധിപേര്‍ ദൂരസ്ഥലത്ത് നിന്നുവരെ എത്തുന്നുണ്ടെന്നും മാന്‍സിങ് പറയുന്നു.