മിനിസ്‌ക്രീനിലെ ദമ്പതികൾ ഇനി നിത്യജീവിതത്തിലും ദമ്പതികൾ!

നടി അമ്ബിളി ദേവിയും നടന്‍ ജയന്‍ ആദിത്യനും വിവാഹിതരായി. ഇന്ന് രാവിലെ കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും മുന്‍പ് വിവാഹിതരായിട്ടുണ്ട്. ക്യാമറാമാന്‍ ലോവല്‍ ആയിരുന്നു അമ്ബിളി ദേവിയുടെ മുന്‍ ഭര്‍ത്താവ്. ആ ബന്ധത്തില്‍ ഏഴു വയസ്സുള്ള ഒരു മകനുണ്ട്. മുന്‍ വിവാഹത്തില്‍ ആദിത്യനു മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്. അനശ്വര നടന്‍ ജയന്റെ അനുജന്റെ മകന്‍ ആണ് ആദിത്യന്‍.
സീത സീരിയലില്‍ ഒന്നിച്ചഭിനയിക്കുന്ന ഇവര്‍ സീരിയലില്‍ ഭാര്യാഭര്‍ത്താക്കന്മാരായിട്ടാണ് വേഷമിടുന്നത്. ദിവസങ്ങള്‍ക്ക് മുമ്ബ് സീരിയലില്‍ ഇരുവരും വിവാഹിതരായിരുന്നു.