ജ്യേഷ്‌ഠൻ ഫോണില്‍ വിളിച്ച് ശാസിച്ചു; രാഹുല്‍ ഗാന്ധിയെ കുറിച്ച് വരുണ്‍;വരുൺ ഗാന്ധി കോൺഗ്രസിലേക്ക് ചേക്കേറുമോ ?

ബിജെപി യുവ നേതാവും സുല്‍ത്താന്‍പൂര്‍ എംപിയുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധം സഹോദരനായ രാഹുല്‍ ഗാന്ധിയുമായി പുലര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്. 2009 ലെ മുസ്ലിം വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ തനിക്ക് അപരിചതമായ നമ്പറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചതായി വരുണ്‍ ഗാന്ധി അടുപ്പമുള്ളവരോട് പറഞ്ഞതായിട്ടാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയായിരുന്നു വിളിച്ചത്. പ്രസംഗത്തിന്റെ പേരില്‍ തന്നെ ജ്യേഷ്ഠന്‍ ശകാരിച്ചതായി വരുണ്‍ പറഞ്ഞതായിട്ടാണ് വിവരം.
മകള്‍ മരിച്ച വരുണിനെ സാന്ത്വനിപ്പിക്കാന്‍ രാഹുലും പ്രിയങ്കയും രാഷ്ട്രീയ വൈര്യം മറന്ന് എത്തിയിരുന്നു.