സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്‌ഡ് ; ചൈത്ര തെരേസ ജോണിനെതിര വകുപ്പുതല അന്വേഷണം നടത്തും

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്‌ഡ് നടത്തിയ സംഭവത്തില്‍ എസ് .പി ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണം. പാര്‍ട്ടിയെ അപമാനിക്കുന്നതിന് റെയ്ഡ് നടത്തിയെന്ന സി.പി.എമ്മിന്റെ പരാതിയിലാണു വകുപ്പുതല അന്വേഷണം. ഐ.ജി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതലയുള്ളത് . നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സാദ്ധ്യത.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണം. പാര്‍ട്ടി ഓഫിസില്‍ റെയ്‌ഡ്‌ നടത്തിയ ചൈത്രയെ ഡി.സി.പിയുടെ ചുമതലയില്‍നിന്നു നീക്കിയിരുന്നു. ക്രമസമാധാനപാലന ഡി.സി.പിയുടെ താല്‍ക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെ വനിതാ സെല്ലിലേക്കുതന്നെ തിരികെ അയക്കുകയായിരുന്നു. അവധിയിലായിരുന്ന ഡി.സി.പി ആര്‍.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏല്‍പ്പിക്കുകയായിരുന്നു. റെയ്‌ഡ്‌ സംബന്ധിച്ച്‌ ആഭ്യന്തര വകുപ്പ് ഡി.സി.പിയോട് വിശദീകരണം ചോദിക്കുകയും ചെയ്തു.