ലോക്സഭാ തിരഞ്ഞെടുപ്പ്; പത്തനംതിട്ട മണ്ഡ‍ലത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനാണ്; പി.ജെ കുര്യന്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രാജ്യസഭ മുന്‍ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. പത്തനംതിട്ട മണ്ഡലത്തില്‍ കോണ്‍ഗ്രസ് വ‍ൃത്തങ്ങള്‍ക്കുള്ളില്‍ രാജ്യസഭ മുന്‍ഉപാധ്യക്ഷന്‍ കൂടിയായ പി.ജെ.കുര്യന്റെ പേരും ഉയര്‍ന്നതോടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

താന്‍ മത്സരിക്കുന്നില്ല എന്ന കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട മണ്ഡ‍ലത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിന് പുറമെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനേയും അറിയിച്ചുവെന്ന് പി.ജെ.കുര്യന്‍ പറഞ്ഞു.