ഒ​രാ​ള്‍ ബി​ജെ​പി​യി​ലേ​ക്ക് പോ​യാ​ല്‍ പ​ത്ത് പേ​ര്‍ തി​രി​ച്ചു​വ​രു​മെ​ന്ന് കോൺഗ്രസ് നേതാവ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക​യി​ല്‍ സ​ര്‍​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നും ഗ​വ​ര്‍​ണ​ര്‍ ഭ​ര​ണം കൊ​ണ്ടു​വ​രാ​നും ബി​ജെ​പി നേ​തൃ​ത്വം ശ്ര​മി​ക്കു​ക​യാ​ണെ​ന്ന രൂ​ക്ഷ വി​മ​ര്‍​ശ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ. ത​ങ്ങ​ളു​ടെ ക്യാ​മ്ബി​ല്‍ നി​ന്ന് ഒ​രാ​ള്‍ ബി​ജെ​പി​യി​ലേ​ക്ക് പോ​യാ​ല്‍ പ​ത്തു പേ​ര്‍ തി​രി​ച്ച്‌ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് വ​രു​മെ​ന്നും ഖാ​ര്‍​ഗെ പ​റ​ഞ്ഞു.

2008ല്‍ ​ബി.​എ​സ്. യ​ദ്യൂ​ര​പ്പ​യും ഇ​ത്ത​ര​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ ചാ​ക്കി​ട്ട് പി​ടി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി ഇ​ത് വീ​ണ്ടും ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. ചി​ല​രെ പ​ണം കൊ​ടു​ത്തും ചി​ല​രെ പ​ദ​വി​കൊ​ടു​ത്തും മ​റ്റു ചി​ല​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് ബി​ജെ​പി സ്വ​ന്തം പാ​ള​യ​ത്തി​ലേ​ക്ക് ചേ​ര്‍​ക്കു​ന്ന​ത്- ഖാ​ര്‍​ഗെ ആ​രോ​പി​ച്ചു.