‘ചൈത്രയെ സ‍ര്‍ക്കാര്‍ പീഡിപ്പിച്ചാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കും ‘ – മുല്ലപ്പള്ളി

തിരുവനന്തപുരം: സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്‌ഡ് നടത്തിയ ചൈത്ര തെരേസ ജോണിന്റെ നടപടിയില്‍ ഒരു തെറ്റും ഇല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.നിയമപരമായ നടപടി എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥയെ സര്‍ക്കാര്‍ തളര്‍ത്താന്‍ ശ്രമിക്കുകയാണ്.

എന്ത് വിലകൊടുത്തും യു.ഡി.എഫ് അത് ചെറുക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചൈത്രതെരേസ ജോണിനെ സര്‍ക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു