പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിത്വം നിരസിക്കുകയില്ലെന്ന് എംഐ ഷാനവാസിന്റെ മകള്‍

കൊച്ചി: പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം നിരസിക്കുകയില്ലെന്ന് എംഐ ഷാനവാസിന്റെ മകള്‍ അമീന ഷാനവാസ്. രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അമീന ഷാനവാസ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആദ്യം പോയത് എംഐ ഷാനവാസിന്റെ വീട്ടിലേക്ക്. വിമാനത്താവളത്തില്‍ നിന്ന് നേരെ നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധി ഷാനവാസിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം 10 മിനിറ്റ് ചെലവഴിച്ചു. തൊഴു കൈയ്കളോടെയായിരുന്നു കുടുംബം രാഹുലിനെ സ്വീകരിച്ചത്.