മിസിസ് ഓസ്ട്രേലിയ യുണൈറ്റഡ് നാഷന്‍സ് സുന്ദരിപ്പട്ടം നേടി തൃശൂർകാരി

തൃശൂര്‍: സൗന്ദര്യ മത്സരത്തിന് സീറോ സൈസും മെയ് വഴക്കവും ഒക്കെ ഇനി ഔട്ടോഫ് ഫാഷനാണെന്ന് തെളിയിച്ചിരിക്കുകയാണ് 8 വര്‍ഷമായി ഓസ്ട്രേലിയയില്‍ താമസമാക്കിയ തൃശൂര്‍ ചേലക്കര സ്വദേശിയായ സരിത മേനോന്‍. മലയാളികള്‍ക്ക് അഭിമാനമായി മിസിസ് ഓസ്ട്രേലിയ യുണൈറ്റഡ് നാഷന്‍സ് പട്ടം നേടിയിരിക്കുകയാണ് രണ്ട് കുട്ടികളുടെ അമ്മയായ സരിത. ‘സീറോ സൈസ്’ സങ്കല്‍പങ്ങളെ പൊളിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് സരിത പറയുന്നത്.
പരമ്ബരാഗത കാഴ്ചപ്പാടിന് അനുസരിച്ചുള്ള ‘സുന്ദരി’യല്ലാതിരുന്നിട്ടും താന്‍ തെരഞ്ഞെടുക്കപ്പെട്ടത് വലിയ അനുമോദനമായിട്ടാണ് കാണുന്നതെന്നും സരിത കൂട്ടിച്ചേര്‍ത്തു. . സരിത ഒരു വര്‍ഷം മുമ്ബ് വരെ പോലും ഇങ്ങനെയൊരു മാറ്റത്തെ കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായാണ് ‘മിസിസ്’ സുന്ദരി മത്സരങ്ങളില്‍ എത്തിയത്.