ഗാന്ധിജിയുടെ ചിത്രത്തിനു നേര്‍ക്ക് നിറയൊഴിച്ച സംഭവം; പ്രതികരണവുമായി കെ ആര്‍ മീര

കൊച്ചി: ഗാന്ധിജിയുടെ ചിത്രത്തിനു നേര്‍ക്ക് തോക്കുപയോഗിച്ച്‌ ഹിന്ദുമഹാസഭാ നേതാവ് വെടിവെക്കുന്ന ചിത്രം വിവാദമായതിനെ തുടര്‍ന്ന് പ്രതികരണവുമായി എഴുത്തുകാരി കെ.ആര്‍ മീര രംഗത്ത്. ‘എന്റെ രാഷ്ട്രത്തിന്റെ പിതാവ് , ലോകത്തിന്റെ മുഴുവന്‍ മഹാത്മാവ് , ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ; എനിക്കു പേടിയാകുന്നു എന്ന് പറയുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് കെ.ആര്‍ മീര തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഹിന്ദുമഹാസഭ ഗാന്ധിവധം പുനരാവിഷ്‌കരിക്കുകയും ഗോഡ്സെയെ മാലയിട്ട് വന്ദിക്കുകയും ചെയ്ത സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയാണ് ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്. ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച്‌ വെടിവയ്ക്കുകയായിരുന്നു അവര്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ കോണുകളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

ദൈവമേ, എനിക്കു പേടിയാകുന്നു. ‌രാഷ്ട്രപിതാവിന്‍റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിരൂപത്തിലേക്ക്…

K R Meera ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಜನವರಿ 30, 2019