കാസർഗോഡ് – തിരുവനന്തപുരം യാത്രയ്ക്ക് ഇനി നാല് മണിക്കൂര്‍ ;​ അതിവേഗ റെയില്‍പാതയുടെ നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങും

തിരുവനന്തപുരം: കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള അതിവേഗ റെയില്‍പാതയുടെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റിൽ പറഞ്ഞു. 515 കിലോ മീറ്റര്‍ പാതയ്ക്ക് 55,​000 കോടി രൂപയാണ് ചെലവ് . ഇത് പൂര്‍ത്തിയാകുന്നതോടെ നാല് മണിക്കൂറിനുള്ളില്‍ കാസർഗോഡ് തിരുവനന്തപുരം യാത്ര സാധ്യമാകും . കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെ കെ.ആര്‍.ഡി.സിയാണ് പാത നിര്‍മ്മിക്കുക.

കേരളം നേരിട്ട രണ്ടാം ദുരന്തം ശബരിമല പ്രക്ഷോഭമാണെന്ന ആമുഖത്തോടെ തുടങ്ങിയ തോമസ് ഐസകിന്റെ ബഡ്‌ജറ്റ് പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബഡ്ജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബഡ്ജറ്റുമാണ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്നത്.