രാജസ്ഥാൻ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തകർപ്പൻ ജയം; ബി.ജെ.പിക്ക് വന്‍ തിരിച്ചടി

രാജസ്ഥാൻ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസിന് തകർപ്പൻ ജയം.
തിരഞ്ഞെടുപ്പ് നടന്ന രാംഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സാഫിയ സുബൈര്‍ 12,000ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. ത്രികോണ മത്സരം നടന്ന രാംഗറിൽ വിജയക്കൊടി നാട്ടിയതോടെ നിലവിൽ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 100 ആയി.ഐ.എൻ.എൽ.ഡി എം.എൽ.എ മരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ ജിന്ദിൽ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഈ മാസം 28 നാണ് രണ്ടിടങ്ങളിലും വോട്ടെടുപ്പ് നടന്നത്.