ഒരു പഴത്തിന്റെ വില 71460 രൂപ; ഇത്രയും വില വരാനുള്ള കാരണം ഇതാണ്…

ഒരു പഴത്തിനെന്താ വിലയെന്ന് ചോദിച്ചാൽ ഇന്തോനേഷ്യയിലെ പ്ലാ​​​​സ ഏ​​​​ഷ്യ ഷോ​​​​പ്പിം​​​​ഗ് സെ​​​​ന്‍റ​​​​റി​​​​ലെ ജീവനക്കാരൻ പറയും ആയിരം ഡോളറാണെന്ന്. ഏകദേശം 71460 ഇന്ത്യൻ രൂപ. ദു​​​​രി​​​​യാ​​​​ൻ എ​​​​ന്ന പ​​​​ഴ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ സങ്കരയിനത്തിൽ പെട്ട ഈ പഴത്തിന്റെ പേര് ജെ-​​​​ക്യൂ​​​​ൻ എ​​​​ന്നാ​​​​ണ്. യോ​​​​ഗ്യ​​​​ക​​​​ർ​​​​ത്താ​​​​യി​​​​ലെ ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി പ​​​​ഠി​​​​ക്കു​​​​ന്ന അ​​​​ക്ക​​​​യാ​​​​ണ് ഈ പഴ വർഗം വികസിപ്പെച്ചെടുത്തത്. ഒ​​​​രു മ​​​​ര​​​​ത്തി​​​​ൽ 20 പ​​​​ഴം മാ​​​​ത്ര​​​​മേ ഉ​​​​ണ്ടാ​​​​വൂ. അതിനാലാണ് ഇത്രയും ഭീമമായ തുക ഈടാക്കാൻ കാരണം. ഇന്തോനേഷ്യയിലെ ഒരാളുടെ ഒരു ശരാശരി മാസവരുമാനത്തിന്‍റെ മൂന്നിരട്ടിയാണ് ഈ പഴത്തിന്‍റെ വിലയെന്നാണ് റിപോർട്ടുകൾ. എന്തായാലും ഈ പഴത്തിന്‍റെ പൈസയും വില്‍പ്പനയും സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ് അനവധിപ്പേര്‍ ഈ പഴത്തിന്‍റെ ഫോട്ടോ എടുക്കാന്‍ ഷോപ്പിംഗ് മാളില്‍ എത്തിയിട്ടുണ്ട്.