മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘യാത്ര’ യ്‌ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്ര ഫെബ്രുവരി 8ന് വേള്‍ഡ് വൈഡ് റിലീസിന് തയ്യാറെടുത്തിരിക്കെ ചിത്രം അപ്രതീക്ഷിതമായ പ്രതിസന്ധി നേരിടുന്നു . കഥാവകാശ തര്‍ക്കത്തെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ചിത്രത്തിനെതിരെ നോട്ടീസ് അയച്ചു .ചെന്നൈയിലെ ശ്രീ സായി ലക്ഷ്മി ഫിലിംസിലെ എം മുരുകന്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് കോടതി നോട്ടീസ്.

ചിത്രത്തിന്റെ പേരിന്റെയും കഥയുടെയും ഉടമസ്ഥാവകാശം തനിക്കാണെന്നും താന്‍ ഈ കഥ സൗത്ത് ഇന്ത്യ ഫിലിം ആന്‍ഡ് ടെലിഫിഷന്‍ പ്രൊഡ്യൂസര്‍ ഗില്‍ഡില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തതാണെന്നുമാണ് മുരുകന്‍ പരാതിയില്‍ പറയുന്നു. മുരുകന്റെ പരാതി സ്വീകരിച്ച കോടതി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി ഫെബ്രുവരി ആറിലേക്ക് മാറ്റി. ഇതോടെ ആരാധകര്‍ ആശങ്കയിലായിരിക്കുകയാണ്.