പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും വൈക്കോയെയും ട്രോളി എല്‍.കെ.ജി

രാഷ്ട്രീയ ആക്ഷേപ ഹാസ്യവുമായി എൽ.കെ.ജിയുടെ ട്രെയിലർ എത്തി. ആർ.ജെ ബാലാജി നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ ആർ പ്രഭുവാണ്‌. തമിഴ്നാട് രാഷ്ട്രീയത്തിലെ അതികായരായ സെല്ലുര്‍ രാജ, വൈക്കോ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിങ്ങനെ നിരവധി രാഷ്ട്രീയ നേതാക്കളെ സിനിമ ആക്ഷേപഹാസ്യ രൂപത്തില്‍ വിമര്‍ശിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ശ്രദ്ധേയമായ രാഷ്ട്രീയ സമരങ്ങളും സംഭവങ്ങളും പരാമര്‍ശിക്കുന്ന ട്രെയിലര്‍ കൃത്യമായ രാഷ്ട്രീയ ചോദ്യങ്ങളോടെയാണ് അവസാനിപ്പിക്കുന്നത്. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക.