മോഡിക്കെതിരെ പാളയത്തിൽ പട; ‘ബംഗാളില്‍ മോദി സര്‍ക്കാര്‍ തീ കൊണ്ടാണ് കളിക്കുന്നത്’-വിമർശനവുമായി ശത്രുഘ്‌നന്‍ സിന്‍ഹ

ബംഗാളില്‍ മോദി സര്‍ക്കാര്‍ തീ കൊണ്ടാണ് കളിക്കുന്നതെന്ന് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ ഇത്തരം നീക്കം ദോഷം ചെയും. എന്തു കൊണ്ടാണ് തിരഞ്ഞെടുപ്പിന്‍ പടിവാതിക്കല്‍ നമ്മള്‍ ഭരണഘടനാ സ്ഥാനപങ്ങളെ ഉപയോഗിച്ചത് തീ കൊണ്ട് കളിക്കുന്നതെന്നും സിന്‍ഹ ചോദിച്ചു.കുറച്ചുകാലമായി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശനകനാണ് സിന്‍ഹ.
സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ പോകുന്നതായും മോദി ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നതായും മമത തുറന്നടിച്ചതോടെ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുകയാണ് ബംഗാളില്‍.