മദ്യരാജാവിന് തിരിച്ചടി; വിജയ് മല്ല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍

മൂവായിരം കോടി രൂപ ബാങ്കുകളില്‍ നിന്നും വെട്ടിച്ച കേസില്‍ ബ്രിട്ടനില്‍ കഴിയുന്ന മദ്യരാജാവ് വിജയ് മല്ല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ നേരത്തെ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കുവാനാണ് ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറി ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്. കോടതി വിധി വന്നതിന് പിന്നാലെ ബ്രിട്ടനിലെ ഇന്ത്യന്‍ എംബസി മല്യയെ വിട്ടുകിട്ടുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചാല്‍ വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഇനിയും കാലതാമസം നേരിടുമെന്നാണ് വിവരം.